ബ്രസീലിയ: മുന്‍ചക്രം അനങ്ങിയില്ലെങ്കിലും വലിയകുഴപ്പമില്ലാതെ വിമാനം സുരക്ഷിതമായിലാന്ഡ്ചെയ്തു. ബ്രസീലിെന്റ 49 യാത്രക്കാരും അഞ്ച് ജീവനക്കാരും കയറിയ ഫോക്കര്‍ 100 വിമാനമാണ് പിന്‍ചക്രത്തില്‍ ലാന്‍ഡ് ചെയ്യുകയും പിന്നെ റണ്‍വേയിലേക്ക് മൂക്കു കുത്തുകയും ചെയ്തത്. മുന്‍കരുതലുമായി വ്യോമ സേന നിന്നതിനാല്‍ വിമാനം തീപിടിച്ചില്ല. പ്രത്യേകതരം പത അടിച്ച് വിമാനം മൂടുകയായിരുന്നു. മുന്പിലെ ലാന്‍ഡിംഗ് ചക്രം പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് മനസിലാക്കിയ പെയിലറ്റ് വിമാനത്താവളത്തിനു മുകളില്‍ വിമാനം വട്ടംകറക്കി, ഇന്ധനം ഒഴുക്കിക്കളഞ്ഞ് ഭാരംകുറച്ചു. തുടര്ന്ന്വിമാനം വേഗം കുറച്ച് പിന്‍ചക്രത്തില്‍ ലാന്‍ഡ് ചെയ്തു,. തുടര്‍ന്ന് വിമാനത്തിെന്റ നടുഭാഗം റണ്‍വേയില്‍ ഇടിച്ച് നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: