നീണ്ട പ്രണയത്തിനും
വിപ്ലവവിവാഹത്തിനും ശേഷം
വര്‍ഷങ്ങള്‍ കുറെ കടന്നപ്പോഴാണ്
പഴയ കുട രണ്ടുപേര്‍ക്കു തികയുന്നില്ലെന്ന്
അവര്‍ തിരിച്ചറിഞ്ഞത്.
‘പ്രണയകാലത്ത് ഈ കുടയില്‍ എത്രപേരെവേണമെങ്കിലും കയറ്റാനിടമുണ്ടായിരുന്നു’
അവളോര്‍ത്തു.
ഇപ്പോള്‍ എത്ര ഞെരുങ്ങിനിന്നിട്ടും…
എത്ര അടച്ചു വച്ചിട്ടും തുറന്നുപോകുന്ന
ഒരഴുക്കുചാല് തങ്ങള്‍ക്കിടയിലുണ്ടെന്ന് അയാളോര്‍ത്തു
നിനച്ചിരിക്കാത്ത നേരങ്ങളില്‍
ആ അഴുക്കുചാല്‍ പൊട്ടിയൊലിച്ച് ദുര്‍ഗ്ഗന്ധം പടര്‍ത്താറുണ്ടെന്ന്….
എത്ര ചേര്‍ന്നു കിടന്നിട്ടും ചേരാത്തൊരു വിടവ്
നമുക്കിടയിലുണ്ടെന്ന്
ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത
രണ്ട് ഇരുണ്ടവന്കരകളാണ് നമ്മളെന്ന്
അമര്ത്തിയമര്ത്തിച്ചുംബിച്ചിട്ടും
പെരുകിപ്പെരുകി വരുന്ന മരവിപ്പ്
ചുണ്ടുകളെപ്പിന്തിരിപ്പിക്കുന്നുവെന്ന് അവള്.
മധുരിച്ച് മധുരിച്ച് അവസാനത്തിലെത്തുമ്പോള്‍
സഹിക്കാനാവാത്ത ഒരു ചവര്‍പ്പ്
തങ്ങളുടെ സംഭോഗത്തിനുണ്ടെന്ന് അയാള്‍
‘അതുകൊണ്ട്’
ആന ആടിനോട് പറഞ്ഞു;
‘നമുക്കൊരു വക്കീലിനെ കാണാം.’
ജോമോന് ജോസ് വര്‍ഗീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: