ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലെ തിരക്കേറിയ ചന്തയിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിലായി നാല് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ സുലൈഖ് ജില്ലയിലെ മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തില്‍ ഒരേ സമയങ്ങളിലായാണ് സ്ഫോടനങ്ങളുണ്ടായതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇവിടങ്ങളിലെ വാണിജ്യമേഖലകളിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ബാഗ്ദാദിലെ മരണ നിരക്ക് ഉയര്‍ന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: