കെയ്റോ; ഈജിപ്ഷ്യന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താഹ് അല്‍ സീസി സൈനിക പദവിയില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് അദ്ദേഹം രാജി വയ്ക്കുന്നത്.
ഔദ്യോഗിക ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്നും സൈനിക യൂണിഫോമില്‍ ഇത് തന്റെ അവസാന ദിനമാണെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യന്‍ നിയമ പ്രകാരം സാധാരണ പൗരന്മാര്ക്കു മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. ഇതിന്റെ ഭാഗമായാണ് അദ്ദേഹം സൈനിക പദവിയില്‍ നിന്നു രാജി വയ്ക്കുന്നത്.
തെരഞ്ഞെടുപ്പില്‍ അല്‍ സീസി അനായാസം വിജയിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ അട്ടിമറിച്ചാണ് സൈനിക മേധാവിയായ അല്‍ സീസി അധികാരം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: