കൊളംബോ: തമിഴ്നാട് തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവരെ ശ്രീലങ്കന്‍ സേന ആക്രമിച്ചതായി പരാതി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു ബോട്ട് മുങ്ങി. 30 ഓളം ബോട്ടുകള്‍ക്കും വലകളടക്കമുള്ള മത്സ്യബന്ധനോപാധികള്ക്കും കേടുപാട് സംഭവിച്ചു.
19 തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടികൂടിയാതായി അറിയുന്നു. അവരുടെ ബോട്ടുകളും പിടികൂടിയിട്ടുണ്ട്. ശ്രീലങ്കയുടെ കച്ചത്തീവ് ദ്വീപില്‍ നിന്ന് മാറിയായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി 400 ബോട്ടുകളില്‍ മത്സ്യബന്ധനത്തിനു പോയ 2000 തൊഴിലാളികളുമായി ശ്രീലങ്കന്‍ സേന ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവരെ രാമനാഥപുരത്തെയും രാമേശ്വരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: