ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങല്ക്കായുള്ള തെരച്ചില്‍ വീണ്ടും നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തെരച്ചില്‍ വീണ്ടും നിര്‍ത്തി വച്ചത്.
അമേരിക്കന്‍ നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. ആറു വിമാനങ്ങളും അഞ്ച് കപ്പലുകളുമാണ് ഇന്ന് തെരച്ചില്‍ നടത്തിയത്.
കൊടുങ്കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. കപ്പലുകളോട് പ്രദേശം വിടാനും വിമാനങ്ങളോട് പെര്‍ത്ത് നഗരത്തിലേക്ക് മാറാനും നാവിക സേന നിര്‍ദേശിച്ചു.
വിമാനത്തിന്റെ അവശിഷ്ടങ്ങളെന്നു കരുതുന്ന നൂറോളം വസ്തുക്കള്‍ ഒഴുകി നടക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: