ക്വാലാലംപൂര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണ മലേഷ്യന്‍ വിമാനത്തിന്റെ 122 ഓളം അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലോടെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു.
ഫ്രാന്‍സ് ആസ്ഥാനമായ എയര്‍ബസ് ഡിഫന്‍സ് ആന്റ് സ്പെയ്സാണ് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 122 ഓളം അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 400 ചതുരശ്ര കിലോമീറ്ററിലായി പരന്ന് കിടക്കുന്നതായാണ് ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നത്. ഓരോ അവശിഷ്ടങ്ങള്‍ക്കും 75 അടിയോളം വലിപ്പമുണ്ട്. മലേഷ്യന്‍ വിമാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് കണക്കുകൂട്ടലുകള്‍.
മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്ന തിരച്ചില്‍ പുനരാരംഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ ആസ്ട്രേലിയന്‍ തീരത്താണ് തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: