ഇസ്ലാമാബാദ്: പാക്കിസ്ഥാന് സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച ആരംഭിച്ചു. വടക്കന്‍ വസിറിസ്ഥാന്‍ ഗോത്രമേഖലയിലെ അജ്ഞാത കേന്ദ്രത്തിലാണ് ചര്‍ച്ച . തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പരിഹാരം തേടിയാണിത്.
സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിമാനത്തിലാണ് പെഷവാറില്‍ എത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഹെലികോപ്റ്ററിലാണ് പാക് താലിബാന് പ്രതിനിധികളെ അവിടേക്കെത്തിച്ചത്. തുടര്‍ന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന് സമിതിയംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.
സര്‍ക്കാരില്‍നിന്നും നാലംഗങ്ങളും താലിബാന്റെ മധ്യസ്ഥരും അവരുടെ പരമോന്നത സമിതിയായ ‘ശുറ’യില്പ്പെടുന്നവരും സംഘടനാംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പുതിയ സമിതിയില്‍ മുന്‍ അമ്പാസിഡര്‍ റുസ്തം ഷാ മുഹമ്മദ്, അഡീഷണല്‍ ചീഫ് സെക്രട്ടറി, അര്‍ബാബ് ആരിഫ്, ഹബീബുള്ള ഖതാക്, പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി, ഫവദ് ഹസന് ഫവദ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
താലിബാന് മധ്യസ്ഥരില്‍ ജാമിയത്ത് ഉലെമ ഇസ്ലാമിന്റെ നേതാവ് മൗലാന സൈമുള്‍ ഹഖ്, ജമാ അത്തെ ഇസ്ലാമിയുടെ ഇബ്രാഹിം ഖാന്, ജെയുഐ എസിന്റെ വക്താവ് മൗലാന യൂസഫ് ഷാ എന്നിവരാണുള്ളത്. താലിബാന് തട്ടിക്കൊണ്ടുപോയ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയുടെ മക്കളേയും അജ്മല്‍ ഖാന് ഇസ്ലാമിയ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്നിവരേയും സ്വതന്ത്രരാക്കണമെന്ന് സര്‍ക്കാര്‍ അംഗങ്ങള്‍ ചര്‍ച്ചയില്‍ താലിബാനോട് ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: