കാസര്‍കോട്: ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രണ്റ്റെ പ്രചരണ വാഹനത്തിന് നേരെ കല്ലേറ്. തൃക്കരിപ്പൂറ്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പര്യടന വേളയിലാണ് അക്രമം നടന്നത്. ഓരിമുക്കില്‍ നിന്നും പടന്നയിലെ സ്വീകരണ സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പ്രചരണ വാഹനത്തിണ്റ്റെ ഫ്ളക്സ് ബോര്‍ഡുകളും വാഹനത്തിലുണ്ടായിരുന്ന വൈദ്യുത ഉപകരണങ്ങളും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. എതിരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറിനുശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ചന്തേര പോലീസില്‍ പരാതി നല്കി. ലീഗ്-സിപിഎം കേന്ദ്രങ്ങളായ ഇവിടെ കെ.സുരേന്ദ്രണ്റ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് യുവജനങ്ങള്‍ കാണിക്കുന്ന ആവേശത്തില്‍ വിളറി പൂണ്ടവരാണ് അക്രമം നടത്തിയതെന്ന് ബിജെപി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: