ദല്‍ഹി: തെരഞ്ഞെടുപ്പ് ഇന്ത്യയിലാണെങ്കിലും ചൈനയിലും ഇതിെന്റ തിരക്കാണ്. കാരണം ലളിതം, പ്രചാരണത്തിനുള്ള മിക്ക സാമഗ്രികളും നിര്‍മ്മിക്കുന്നത് ചൈനയിലാണ്.അവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ദല്‍ഹിയിലെ സദര്‍ ബസാറില്‍ കൊണ്ടുവന്നാണ് വില്പന.
പ്രചാരണത്തിനുള്ള പല ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സദര്‍ ബസാറിലെ സ്ഥിരം ഉപഭോക്താക്കളാണെന്നാണ് കടയുടമയായ ഷംസദ് അലി പറയുന്നത്.
ഇത്തവണ ഹൈടെക് സാധനങ്ങളാണ് പ്രചാരണ വിപണി കൈയ്യടക്കിയിരിക്കുന്നത്. പ്രൊജക്ടര്‍ പേനകള്‍, ത്രീ ഡി പോക്കറ്റ് കലണ്ടറുകള്‍, ത്രീ ഡി ഹാന്‍ഡ് ഫാനുകള്‍, എല്‍ ഇ ഡി ബാഡ്ജുകള്‍, റിസ്റ്റ്- ബാന്റ് പെന്‍ഡ്രൈവ്… പട്ടികഅങ്ങനെ നീളും.
എന്നാല്‍ ഇക്കുറി വില്‍പ്പന കുറവാണെന്നാണ് മറ്റൊരു കടയുടമയായ മഹേണ്ടര്‍ അറോറ പറയുന്നത് ത്രീ ഡി പോക്കറ്റ് കലണ്ടറും ത്രീ ഡി ഫാനുകളുമാണ് കൂടുതലും വിറ്റഴിയുന്നത്. 200 മുതല്‍ 300 രൂപവരെയാണ് ഇവയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: