വാഷിംഗ്ടണ്‍: കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ചത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കാര്‍ലോറ്റ ഗാളിന്റെ അടുത്തമാസം പ്രസിദ്ധീകരിക്കുന്ന ‘ദി റോങ്ങ് എനിമി; അമേരിക്ക ഇന്‍ അഫ്ഗാനിസ്താന് 2013 -14’ എന്ന തെന്റ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം.
2008 ജൂലൈ എട്ടിന് നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരടക്കം 58 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെക്കുറിച്ചുള്ള വിവരം, അന്ന് അമേരിക്കയിലെ ബുഷ് ഭരണകൂടത്തിന് ലഭിച്ചിരുന്നെങ്കിലും അത് തടയാനായില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഐ.എസ്.ഐ ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ ചോര്‍ത്തിയതില്‍നിന്ന് അമേരിക്ക, അഫ്ഗാന് രഹസ്യാന്വേഷകര്‍ക്ക് കാബൂളിലെ ആക്രമണ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. മുന്നറിയിപ്പ് നല്കാന് സി.ഐ.എയുടെ ഡെപ്യൂട്ടി മേധാവി സ്റ്റീഫന്‍ കപ്പെസിനെ ഇസ്ലാമാബാദിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം അവിടെയത്ത്ന്നതിന് മുമ്പേ ആക്രമണം നടന്നതായും ഗാള്‍ പറയുന്നു.
സ്ഫോടനത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് ചാവേറാക്രമണം നടത്തിയ ആളുടെ സെല്ഫോണിെന്റ ഭാഗങ്ങള്‍ കണ്ടെടുത്തിയിരുന്നു. ഇത് പരിശോധിച്ചതില്‍നിന്ന് കാബൂളില്‍, ചാവേറിന് സഹായം നല്കിയ ആളെക്കുറിച്ചും അയാള്‍ പാകിസ്താനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടത്ത്യിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: