കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാനിര്‍ദേശ പത്രികകളഉടെ സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ രണ്ടു ലോക്സഭ മണ്ഡലങ്ങളിലുമായി 43 പേരുടെ 96 പത്രികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. നാമിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 24ന് നടക്കും. 26 ന് വൈകീട്ട് മൂന്നുവരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ഇന്നലെ മാത്രം രണ്ടു മണ്ഡലങ്ങളിലുമായി 20 പേരാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
തിരക്കു വര്‍ധിച്ചതോടെ വൈകീട്ട് മൂന്നിനകം വന്ന സ്ഥാനാര്‍ഥികള്‍ക്ക് ടോക്കണ്‍ നല്‍കിയാണ് നാമനിര്‍ദേശപത്രികകള്‍ സ്വീകരിച്ചത്. നാലുമണിയോടെയാണ് പത്രികകള്‍ സ്വീകരിച്ചു തീര്‍ന്നത്. എറണാകുളത്തും ചാലക്കുടിയിലും ഇന്നലെ മാത്രം 10 വീതം പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. രാവിലെ 11നു വൈകീട്ട് മൂന്നിനും അഞ്ചുപേര്‍ വീതം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു.
എറണാകുളത്ത് പത്രിക നല്കിയവര് ഇവരാണ്. കെ.വി.തോമസ്, ലിനോ ജേക്കബ്, എ.എന്‍.രാധാകൃഷ്ണന്, ബേസില്‍ അട്ടിപ്പേറ്റി, അമല്‍ ഫ്രാന്‍സിസ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, എം.കെ.കൃഷ്ണന്‍കുട്ടി, എന്‍.ജെ. പയസ്, അനിത പ്രതാപ്, യേശുദാസ് പറപ്പിള്ളി, ജൂണോ ജോണ്‍ ബേബി, കെ.വി.ഭാസ്കരന്, മനോജ്, സുള്‍ഫിക്കര്‍, ചന്ദ്രഭാനു, അനില്‍കുമാര്‍, കെ.കെ.റയ്ഹനത്ത്, കാര്ത്തികേയന്, എന്‍.കെ.ബിജു, ഡെന്‍സില്‍ മെന്റസ്, കിഷോര്‍, രജനീഷ് ബാബു. ഇവരില്‍ ചിലര്‍ ഒന്നിലധികം പത്രിക പല ദിവസങ്ങളിലായി നല്കിയതുമൂലം മണ്ഡലത്തില്‍ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 49 ആണ്.
ചാലക്കുടിയില്‍ പത്രിക നല്കിയവര്: ബി.ഗോപാലകൃഷ്ണന്, കെ.അംബുജാക്ഷന്, മോഹനന്, ഇന്നസെന്റ്, പി.സി.ചാക്കോ, കെ.സി.പൗലോസ്, കെ.എന്‍. നൂറുദ്ദീന്‍, ഗിരിജവല്ലഭന്‍, ജയന്, എന്‍. ശിവദാസ്, എം.ജി.പുരുഷോത്തമന്, ഷഫീര്‍ മുഹമ്മദ്, സിയാദ്,കെ.എച്ച്. ബഷീര്‍, ജയ്സണ്‍ വര്‍ഗീസ് പി., ബാബുരാജന്, അബ്ദുള്‍ കരീം, അന്നമ്മ, സജി, വിന്‍സെന്റ്, വിജോ വിജയന്. ഇത്രയും പേര് ചേര്‍ന്ന് 47 പത്രികയാണ് മണ്ഡലത്തില്‍ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: