മട്ടാഞ്ചേരി: സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ മാറ്റം ബിജെപിയുടെ നേട്ടമായിരിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കൊച്ചി മണ്ഡലം കണ്വെന്ഷന് അമരാവതിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ കക്ഷികള്‍ ബിജെപി സഖ്യത്തിലേക്ക് ചേരുകയാണ്.
രാഹുല്‍ഗാന്ധിയുടെ നേതൃത്വം അപ്രസക്തമായി. കോണ്‍ഗ്രസിന്റെ തോല്‍വി ഔദ്യോഗിക വക്താവ് സമ്മതിച്ചു കഴിഞ്ഞു. മൂന്നാംമുന്നണി പ്രചരണം മാത്രമായി. ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ ഇടതുപക്ഷം കേരളത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമളാ പ്രഭു, സമിതി അംഗം കെ. ശശിധരന് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് എന്‍.എസ്. സുമേഷ്, വൈസ് പ്രസിഡന്റ് ആര്.ജി. രാമരാജന്‍, സെക്രട്ടറി പി.ഡി. പ്രവീണ്‍, മഞ്ജുനാഥ് പൈ, തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ അഡ്വ. വിജയചന്ദ്രമേനോന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: