ബ്രിസ്ബെന്: കിഴക്കന്‍ ഓസ്ട്രേലിയയില്‍ ചെറു വിമാനം തകര്‍ന്ന് അഞ്ച് പേര് കൊല്ലപ്പെട്ടു. ബ്രിസ്ബെനില്‍ നിന്ന് 50കിമി വടക്ക് മാറി കബൂല്ച്ചറിലാണ് സംഭവം.
സ്ക്കൈഡൈവിംഗിനായി ഉപയോഗിക്കുമ്പോഴായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്. അഞ്ചോ ആറോ പേരടങ്ങിയ സെസ്നാ 206 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്നവര്‍ അരും തന്നെ രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: