റാമല്ല: വടക്കന്‍ റാമല്ലയിലെ സില്വാഡില് ഇസ്രേലി സൈന്യവും രോഷാകുലരായ പ്രതിഷേധകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പാലസ്തീനുകള്‍ കൊല്ലപ്പെട്ടു.
പടിഞ്ഞാറന്‍ തീരങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമാണ് മൂന്ന് പാലസ്തീനുകളുടെ മരണത്തിനിടയാക്കിയത്.
ഹമാസ് ഭീകരന് താവളമാക്കിയിരുന്ന ജെനിന് അഭയാര്‍ത്ഥി ക്യാമ്പ് സൈന്യം വളയുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. താവളത്തില്‍ നിന്ന് പുറത്ത് വരാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനാല്‍ സൈന്യം കെട്ടിടം തകര്‍ക്കുകയും ഇയാളെ വധിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് കുപിതരായ നാട്ടുകാര്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പാലസ്തീനുകള്‍ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: