കറാച്ചി: തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലെ ഹബ്ബില്‍ ആര്‍സിഡി ഹൈവേയില്‍ രണ്ടു ബസുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച് 35 പേര് മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന പെട്രോള്‍ ടാങ്കറിലേക്ക് അമിതവേഗത്തിലെത്തിയ ബസുകള്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ വെന്തുമരിക്കുകയായിരുന്നു. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞുപോയി. മൃതദേഹങ്ങള്‍ കറാച്ചിയിലെ എദി മോര്ഗെയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: