ക്വലാലംപൂര്‍: തെക്കന്ഇന്ത്യന് മഹാസമുദ്രത്തില്‍ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കുന്ന സാറ്റലൈറ്റ് ചിത്രം അടിസ്ഥാനമാക്കി തിരച്ചില്‍ തുടരുകയാണ്. ഇതുവരെ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. അവശിഷ്ടങ്ങള്‍ കൂടുതല്‍ ആഴത്തിലേക്ക് താഴ്ന്നിരിക്കാമെന്ന് ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.
തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാന അവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി പ്രധാനമന്ത്രി ടോണി ആബട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. റോയല്‍ ആസ്ട്രേലിയന്‍ എയര്‍ ഫോഴ്സിന്റെ രണ്ട് വിമാനങ്ങളടക്കം നാല് പോര് വിമാനങ്ങളും ഏഴ് ചരക്ക് കപ്പലുകളും മേഖലയില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ശക്തമായ മഴയും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും തിരച്ചിലിന്റെ വേഗത കുറച്ചു. ഇതു കാരണമാകാം അവശിഷ്ടങ്ങള്‍ കടലില്‍ താണുപോയതെന്ന് അനുമാനിക്കുന്നു.
മഡഗാസ്കറില്‍ നിന്നു മെല്‍ബണിലേക്കു പോവുകയായിരുന്ന നോര്‍വീജിയന്‍ ചരക്കുകപ്പലാണ് മേഖലയില്‍ ആദ്യമെത്തിയത്.ചൈനീസ് കപ്പലും ഇവിക്കേട് പുറപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് 2500 കിലോമീറ്റര്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ മാര്‍ച്ച് എട്ടിന് കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണെന്നാണ് അനുമാനം.
ഇന്ധനം തീര്‍ന്ന് വിമാനം മൂക്കുകുത്തി കടലില്‍ പതിച്ചതായിരിക്കാമെന്ന് എഞ്ചിനിയര്‍മാര്‍ സംശയിക്കുന്നു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയാല്‍ മാത്രമെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കൂ. ക്വലാലംപൂരില്‍ നിന്ന് 239 പേരുമായി ബീജിംഗിലേക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനം കാണാതായിട്ട് രണ്ടാഴ്ചയില്‍ കൂടുതലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: