ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്‍ഡിഎയുമായി സഖ്യത്തിന് ഒരുങ്ങുന്നു. പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു.
രാജ്യനന്മയ്ക്കുവേണ്ടി നരേന്ദ്ര മോദിയുമായി സഹകരിക്കാന്‍ തയ്യാറാണ്. കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഏതു സര്‍ക്കാരിനൊപ്പവും ഞങ്ങള്‍ നില്ക്കും, മുഫ്തി പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി കാശ്മീരി ജനതയോടു കാട്ടിയ ഊഷ്മളമായ പെരുമാറ്റം മറക്കാന്‍ കഴിയില്ല. പാക്കിസ്ഥാനോടുവരെ സൗഹൃദ ഹസ്തം നീട്ടിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹം. മുന്‍പും എന്‍ഡിയുമായി കൈകോര്‍ത്ത് കാശ്മീര്‍ പ്രശ്നം തീര്‍ക്കാന്‍ ഞങ്ങള്‍ യത്നിച്ചിട്ടുണ്ട്, പിഡിപി വക്താവ് നയീം അക്തര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: