ന്യൂയോര്‍ക്ക്: മലേഷ്യന്‍വിമാനം തകര്‍ന്നതു സംബന്ധിച്ച് വിശ്വസനീയമായ വിശദീകരണവുമായി മുന്‍ അമേരിക്കന്‍ പെയിലറ്റ് ക്രിസ് ഗുഡ്ഫെലോ.
രാത്രിയിലാണ് വിമാനം പറന്നുയര്‍ന്നത്. ചൂടുള്ള രാത്രി, ഭാരമേറിയ വിമാനം. ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ ട്രാന്‍സ്പോണ്ടറുകള്‍ ഓഫാകുന്നു, റഡാറില്‍ നിന്ന് കാണാതാകുന്നു…..
വിമാനം ഇടത്തേക്ക് തിരിഞ്ഞതാണ്പ്രധാനം.18000 മണിക്കൂര്‍ വിമാനം പറത്തിപരിചയമുള്ള പെയിലറ്റ്. യാത്രക്കിടെ മുന്‍പിലും പിന്പിലും ചുറ്റുവട്ടത്തും അടുത്തുള്ള വിമാനത്താവളം ഏതെന്ന് ഞങ്ങള്‍ പഴയ പെയിലറ്റുമാര്‍ ഓര്‍ത്തുവയ്ക്കും. എന്തെങ്ക്ലും സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന് ഓര്‍ത്തു നില്‍ക്കേണ്ട. വിമാനം പറക്കേണ്ട ദിശ മാറിയകാര്യം കണ്ടപ്പോള്‍ ഒരുകാര്യം മനസിലായി. അടുത്തുള്ള വിമാനത്താവളത്തിലേക്ക് കുതിക്കുകയാണ്. 13000 അടി നീളമുള്ള എയര്സ്ട്രിപ്പുള്ള പലാവു ലങ്കാവി വിമാനത്താവളത്തിലേക്കാണ്തിരിഞ്ഞത്. മുന്പില് ഒരു തടസവുമില്ലാത്ത വിമാനത്താവളം.
പ്രധാന സംഭവത്തെത്തുടര്ന്നാകും ദിശ മാറ്റിയത്.അതിനാല്‍ സുരക്ഷിതമായ വിമാനത്താവളത്തിലേക്ക് തിരിഞ്ഞതായിരിക്കാം. ട്രാന്‍സ്പോണ്ടറുകള്‍ പ്രവര്‍ത്തിക്കാത്തതും ആശയവിനിമയ ബന്ധം അറ്റതും എന്നെ സംബന്ധിച്ച് തീപിടിത്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.തീപിടിത്തമുണ്ടായാല്‍ മറ്റുള്ളവ ഓഫ് ചെയ്ത് പ്രശ്നമുള്ള ഭാഗം ഒറ്റപ്പെടുത്തും. ഇവര്‍ അവ ഓഫ് ചെയ്ത് വിമാനം നിയന്ത്രിക്കുകയും ഒപ്പം തീ കെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരിക്കാം. നിയന്ത്രിക്കുക, ഒടുവില്‍ വിവരം അറിയിക്കുക എന്നതാണ് പെയിലറ്റുമാര്‍ അനുവര്‍ത്തിക്കേണ്ടത്. ഇലക്ട്രിക്കല്‍ ഭാഗത്തുണ്ടാകുന്ന തീ പുകയുണ്ടാക്കില്ല. എന്നാല്‍ മുന്പിലെടയര് ചൂടായി തീ പിടിച്ചിരിക്കാം. ടേക്ക് ഓഫ് ചെയ്യുന്നസമയത്ത് തീ പിടിച്ചിരിക്കാം. അത്പുകഞ്ഞു പുകഞ്ഞ് കത്തിയിരിക്കാം. ഇതു സംഭവിക്കാറുണ്ട്. ഭാരമുള്ള വിമാനം, കടുത്ത ചൂട്,. ദൈര്‍ഘ്യമുള്ള ടേക്ക് ഓഫ്,,, ഇതിന്സാധ്യതയുണ്ട്.പുക കോക്പിറ്റില്‍ നിറഞ്ഞിരിക്കാം. തീ നിയന്ത്രിക്കാനുള്ള ശ്രമം നടത്താന്വിമാനം സ്വയം പറക്കല്‍( ഓട്ടോ മോഡ്) രീതിയിലാക്കിയിരിക്കാം. പുകയില്‍ ഇവര്‍ ബോധം കെട്ടിരിക്കാം.വിമാനം ആരും നിയന്തിക്കാന്ഇല്ലാത്ത അവസ്ഥയില്‍, പെയിലറ്റ് അടിയന്തരമായി ഇറക്കാന്‍ ലക്ഷ്യമിട്ട, പലാവു ലങ്കാവി വിമാനത്താവളവും കടന്ന്, ദിശ തിരിച്ചുവിട്ട പാതയില്‍ സ്വയം പറന്നുകൊണ്ടേയിരുന്നിരിക്കാം. ഇന്ധനം തീരുന്നതുവരെ അല്ലെങ്കില്‍ തീ പടരും വരെ വിമാനം പറന്നുകൊണ്ടേയിരുന്നിരിക്കാം. അസാധ്യമായ സാഹചര്യത്തിലും വിമാനം ലങ്കാവി വിമാനത്താവളത്തിലേക്ക് പറത്തിയ പെയിലറ്റ് അസാമാന്യനായ നായകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: