മലപ്പുറം: ഐയുഎംഎല്‍ മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്കിയ കേന്ദ്രസഹമന്ത്രി ഇ. അഹമ്മദിന് 8,23,100 രൂപ വാര്‍ഷിക വരുമാനം. വിവിധ ബാങ്കുകളിലായി 47 ലക്ഷം രൂപയുടെ ബാങ്കുനിക്ഷേപവും ഉണ്ട്. ഇന്നലെ മലപ്പുറം കലക്ട്രേറ്റില്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം നല്കിയ സത്യവാങ്ങ്മൂലത്തിലാണ് സ്വത്ത് സംബന്ധിച്ച് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസ് എസ്.ബി.ഐ. ബ്രാഞ്ചില്‍ 33,89,417 രൂപയുടെയും കണ്ണൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 14,54,535 രൂപയുടെയും മലപ്പുറം യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 15,000 രൂപയുടെയും നിക്ഷേപമുണ്ട്. 2003 മോഡല്‍ ലാന്‍സര്‍ കാര്‍ സ്വന്തമായുണ്ട്. കണ്ണൂര്‍ ഒന്ന് വില്ലേജ് പരിധിയില്‍ വീടും 26 സെന്റ് സ്ഥലവുമുണ്ട്. നിലവില്‍ ഒരു സ്ഥാപനത്തിലും കടബാധ്യതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഐയുഎംഎല്‍ പൊന്നാനി മണ്ഡലം സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്കിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് ആകെ വരുമാനം 71,99,89 രൂപയാണ്. ദല്‍ഹി പാര്‍ലമെന്റ് ഹൗസ് എസ്.ബി.ഐയില്‍ 27,77,046 രൂപയുടെയും തിരുവനന്തപുരം എസ്.ബി.ഐയില്‍ 224 രൂപയുടെയും നിക്ഷേപമുണ്ട്. മാരുതി ആള്‍ട്ടോയും മാരുതി ഒമ്നിയും സ്വന്തമായുണ്ട്. ഭാര്യയുടെ പേരില്‍ എട്ടര പവന് സ്വര്‍ണാഭരണമുണ്ട്. വാഴക്കാട് പഞ്ചായത്തില്‍ 13 സെന്റ് ഭൂമിയും 3000 ചതുരശ്രഅടി വീടുമുണ്ട്. പിന്തുടര്ച്ചാവകാശമായി 173/4 സെന്റ് സ്ഥലമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: