കാസര്‍കോട്: ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രണ്റ്റെ കാസര്‍കോട് മണ്ഡലത്തിലെ ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയായി. മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും കണ് വെന്ഷനുകന് നടന്നു. കണ് വെന്ഷനുകളില് ദൃശ്യമായ വാന്‍ ജനപങ്കാളിത്തത്തിണ്റ്റെ ഊര്‍ജവുമായി വര്‍ദ്ധിത വീര്യത്തോടെയാണ് ബിജെപി രണ്ടാംഘട്ട പ്രചരണത്തിനിറങ്ങുന്നത്. വിവിധ ആരാധനാലയങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്ന് അനുഗ്രഹം വാങ്ങിക്കൊണ്ടാണ് കെ.സുരേന്ദ്രന് പര്യടനത്തിന് തുടക്കം കുറിച്ചത്. പാണത്തൂറ് മഞ്ഞടുക്കം ശ്രീതുളുര്വ്വനത്ത് ഭഗവതി ക്ഷേത്രം, മധൂറ് സിദ്ധിവിനായക ക്ഷേത്രം, ബേളചര്ച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. വ്യത്യസ്തമായ പരിപാടികള്‍ പാര്‍ട്ടി അണികള്‍ക്ക് കൂടുതല്‍ കരുത്തായി. വിവിധ സ്ഥലങ്ങളില്‍ ബിജെപിക്ക് ലഭിച്ച പിന്തുണ ഭരണമാറ്റം അനിവാര്യമാണെന്നതിണ്റ്റെ സൂചനയായിരുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ഞൂറോളം വരുന്ന യുവാക്കളാണ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ബിജെപിയിലേയ്ക്ക് ഒഴുകിയെത്തിയത്. സിപിഎമ്മില്‍ നിന്നാണ് കൂടുതല്‍ അംഗങ്ങള്‍ വന്നതെന്നത് കാസര്‍കോട് മണ്ഡലത്തില്‍ ബിജെപിയുടെ ജയസാധ്യതയുടെ തെളിവായി കണക്കാക്കാം. ഗൃഹസമ്പര്‍ക്കം, സോഷ്യല്‍മീഡിയ വഴിയുള്ള പ്രചരണം എന്നിവയിലും ബിജെപി മുന്നിലാണെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ഊര്‍ജമായിരുന്നു നാട്ടുകൂട്ടം പരിപാടി. ഗ്രാമ ങ്ങള്‍തോറും സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരെയും പൊതുപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസന ആവശ്യങ്ങളെക്കുറിച്ചുള്ള സ്ഥാനാര്‍ത്ഥിയുമായുള്ള സംവാദമായിരുന്നു പരിപാടിയുടെ മുഖ്യ അജണ്ട. ഇത് വളരെയേറെ വിജയപ്രദമായി ഉപയോഗിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. നിരവധി ആള്‍ക്കാരാണ് കഴിഞ്ഞകാല ഭരണത്തിലെ അപാകതകളും വികസന പോരായ്മകളും ചൂണ്ടിക്കാട്ടി പുതിയ വികസനകാര്യങ്ങള്‍ മുന്നോട്ട് വെച്ചത്. കാസര്‍കോട് ജില്ലയ്ക്ക് ഒരു മന്ത്രിയെ കിട്ടാത്തതാണ് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നത് നാട്ടുകൂട്ടത്തിണ്റ്റെ അഭിപ്രായമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വരുമെന്ന് വ്യക്തമായ സ്ഥിതിക്ക് കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി ജയിച്ചാല്‍ കാബിനറ്റ് പദവിയുള്ള ഒരു മന്ത്രിയെ കിട്ടും എന്നത് എല്ലാവരും വിശ്വസിക്കുന്നു. നാട്ടുകൂട്ടം പരിപാടിയിലൂടെ ബിജെപിയിലേക്ക് വന്നവര്‍ നിരവധിയാണ്. പ്രവാസി മലയാളികളോട് സോഷ്യല്‍ മീഡിയ വഴി അഭിമുഖം നടത്തി അവരുമായി സുരേന്ദ്രന് ചര്‍ച്ച നടത്തിക്കഴിഞ്ഞു. നാല് കേന്ദ്രങ്ങളില്‍ ചായ്പേ ചര്‍ച്ച നടന്നു. ഇങ്ങനെ പുതുമയും പഴമയും ചേര്‍ന്നുള്ള വാന്‍ തെരഞ്ഞെടുപ്പ് പ്രചരണമാണ് കെ.സുരേന്ദ്രന് നടത്തിയത്. മറ്റു പാര്‍ട്ടികളുടെ പ്രചരണങ്ങളേക്കാള്‍ എത്രയോ മുന്നില്‍ ബിജെപിയുടെ പ്രചരണം എത്തിനില്‍ക്കുന്ന കാഴ്ചയാണ് കാസര്‍കോട് മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനം കഴിയുമ്പോള്‍ കാണാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: