കൊച്ചി: ഇപ്പോഴത്തെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ കുറിച്ചും യുവതലമുറയോട് ചോദിച്ചാല്‍ എന്ത് പറയണം എന്ന കണ്‍ഫ്യൂഷനാണ് പലര്‍ക്കും. രാജ്യത്തിന്റെ ഗതി ശരിയായ ദിശയിലോ എന്ന് ചോദിച്ചാല്‍ അതിനിവിടെ എന്തെങ്കിലും നടന്നിട്ടുവേണ്ടെ ഗതി നിശ്ചയിക്കാന്‍ എന്ന് തിരിച്ചുചോദിക്കും. അവര്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തം. ഈ ആഗ്രഹമാണ് അര്ജുന്, ലേഖ, വര്‍ഷ എന്നിവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നത്. വ്യത്യസ്ത മേഖലയില്‍ ജോലി ചെയ്യുന്ന മൂവരും ഇപ്പോള്‍ എറണാകുളത്ത് ബിജെപിയുടെ ഇലക്ഷന് കമ്മറ്റി ഓഫീസിലുണ്ട്. മുഴുവന്‍ സമയപ്രവര്‍ത്തകരായി.
നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കല്‍ക്കരി, ആശുപത്രി, നിര്‍മാണ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന നായര്‍ സണ്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് അര്ജുന് ശശികുമാര്‍. ജോലി സംബന്ധമായ തിരക്കുകള്‍ക്ക് തത്കാലത്തേക്ക് ഇടവേള നല്കി എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ജോലികള്‍ക്കായി രണ്ടാഴ്ച മുമ്പാണ് കൊച്ചിയിലെത്തിയത്. വളര്‍ന്നതും പഠിച്ചതും എല്ലാം കൊച്ചിയില്‍. അക്കാരണം കൊണ്ടുകൂടിയാണ് എറണാകുളം മണ്ഡലത്തില്‍ എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ തീരുമാനിച്ചതും.
രാജ്യത്ത് ഒരു മാറ്റം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരനാണ് താനെന്ന് അര്ജുന് പറയുന്നു. വികസനത്തിന് വളരെ സാധ്യതയുള്ള ഒരു രാജ്യത്ത് ഒരു നയം ഇല്ല. ഗുണകരമായ നടപടിയൊന്നും സ്വീകരിക്കാത്ത ഒരു സര്‍ക്കാര്‍ രാജ്യത്തെ പിന്നോട്ടടിക്കുകയാണ്. രാജ്യത്ത് മാറ്റം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ മുന്നിലുള്ള ഏക പ്രതീക്ഷ നരേന്ദ്ര മോദിയാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി രാജ്യത്തിന് ഗുണം ചെയ്യും. കുടുംബാംഗങ്ങള്‍ എല്ലാ ബിജെപിയോട് ആഭിമുഖ്യം ഉള്ളവര്‍. പാലക്കാട് നിന്നും മൂന്ന് പ്രാവശ്യം ബിജെപി സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുകയും ദേശീയ നിര്‍വാഹക സമിതി അംഗവും, മഹാരാഷ്ട്ര സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ സി.ഉദയഭാസ്കര്‍ നായരുടെ മകള്‍ ദിവ്യയുടെ ഭര്‍ത്താവ് കൂടിയാണ് അര്ജുന്. ഒന്നരവയസുള്ള അദ്വൈത് ആണ് മകന്.
ഇന്നത്തെ സാഹചര്യത്തില്‍ ഒരു കാഴ്്ചപ്പാടോടെ ഒരു ടീം ആയി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയം സാധ്യമാകു. ഈ അര്‍ത്ഥത്തില്‍ ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിവുള്ള നേതാവാണ് എ.എന്‍.രാധാകൃഷ്ണനന്നും നാടിന്റെ സ്പന്ദനം അറിയുന്ന വ്യക്തിയെന്ന നിലയില്‍ എ.എന്‍.രാധാകൃഷ്ണനാണ് ഉചിതനായ നേതാവെന്നും അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തരുതെന്ന അടങ്ങാത്ത ആഗ്രഹവുമായാണ് ചെന്നൈ എസ് വി സി ഇ ടി എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ആര്.ലേഖ ജന്മനാടായ എറണാകുളത്ത് എത്തിയിരിക്കുന്നത്. എ എന്‍ ആറിന്റെ വിജയത്തിന് വേണ്ടി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് ലേഖ പറയുന്നു. നമ്മള് ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ വേണ്ട ആശയവിനിമയം നടക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട് ലേഖയ്ക്ക്.
കേരളത്തില്‍ ഭരണം നടന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. ചെന്നൈയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ പിന്നിലാണ്. ദേശീയ രാഷ്ട്രീയത്തില്‍ മോദി അധികാരത്തിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലേഖ പറയുന്നു. 10 വര്‍ഷത്തിലേറെയായി ഒരു സംസ്ഥാനത്തെ വികസനത്തിന്റെ പാതയില്‍ നയിക്കാമെങ്കില്‍ ദേശീയ തലത്തിലും അദ്ദേഹത്തിന് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കും. രാഹുല്‍ ഗാന്ധിയെ പോലെ വിഢിത്തം പറയുന്ന ആരും കോണ്‍ഗ്രസിലില്ല. പ്രധാനമന്ത്രിയാവാന്‍ താല്പര്യം എല്ലെന്ന് പറയുന്ന ആള് ആ പദവിയിലെത്തിയാല്‍ എന്ത്്്് ചെയ്യാനാണ്. എന്ത് പ്രവര്‍ത്തിക്കണമെങ്കിലും രാജ്യത്തോട് ഒരു സ്നേഹവും താത്പര്യം കൂടിയേ തീരു. അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നത്് ബിജെപിയുടെ ജയ സാധ്യത വര്‍ധിപ്പിക്കുമെന്നും ലേഖ പറയുന്നു.
ജോലി രാജിവച്ചശേഷമാണ് ഇവിടെ എത്തിയിരിക്കുന്നത്. രവിമോഹന് നായരുടേയും ഗുണവതിയുടേയും ഏക മകളാണ് ലേഖ.
മാറ്റം ആഗ്രഹിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ജോലിയിലെ റിസ്ക് ഇഷ്ടപ്പെട്ട് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് ഇറങ്ങിയതാണ് മരട് സ്വദേശിനി വര്‍ഷ വാസുദേവ്. ഗായിക എന്ന നിലയില്‍ സ്റ്റേജ് പ്രോഗ്രാമുകളില്‍ തിളങ്ങി നില്ക്കുന്ന വര്‍ഷ ഈ ജോലി ചെയ്യുന്നത് ഒരു പ്രത്യേക അന്തരീക്ഷത്തിലാണെന്ന് അഭിപ്രായപ്പെടുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കെ.എസ്. പ്രസാദിന്റെ കൊച്ചിന് ഗിന്നസ് ട്രൂപ്പില്‍ അംഗമായിരുന്നു.
ഇപ്പോള്‍ മറ്റ് ട്രൂപ്പുകളില്‍ ഗസ്റ്റ് സിംഗര്‍ ആയി പോകുന്നു. ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി, കൈരളിയില്‍ പാരഡി എക്സ്പ്രസ് തുടങ്ങിയ പരിപാടികളുടെ അവതാരകയായിരുന്നു. ബിജെപി അധികാരത്തില്‍ എത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് വര്‍ഷയ്ക്കുള്ളത്. ജെറി വര്‍ഗീസ് ഫേമില്‍ ബ്രാഞ്ച് മാനേജറായ കെ.വാസുദേവിന്റേയും വിജയലക്ഷ്മിയുടേയും മകളാണ് വര്‍ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: