തായ്പേയ്: ചൈനയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടതില്‍ തായ്വാനില് പ്രതിഷേധം. പ്രതിഷേധക്കാര്‍ തായ്വാന് പാര്‍ലമെന്റ് ഉപരോധിച്ചു. പ്രതിഷേധക്കാരെ ഇറക്കിവിടാനുള്ള പൊലീസിന്റെ ശ്രമം വിഫലമായി.
ചൈനയുമായുള്ള കരാര്‍ തായ്വാന് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബീജിംഗില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വിധേയമാകേണ്ടിവരുമെന്നും ആരോപിച്ചാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും ചൊവ്വാഴ്ച വൈകിട്ട് പാര്‍ലമെന്റ് ചേബംറിലെത്തിയത്.
2013 ജൂണിലാണ് കരാറില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചതെങ്കിലും ഇതിന് എംപിമാരുടെ അംഗീകാരം ലഭിച്ചിട്ടില്ല. സേവന വിപണിയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും അന്യോന്യം നിക്ഷേപം അനുവദിക്കുന്നതാണ് കരാര്‍.
കരാര്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന വാക്കില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോവുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തായവാന്റെ മുഖ്യ വ്യാപാര പങ്കാളിയാണ് ചൈന. അടുത്തിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: