കൊളംബോ: ഭീകരവാദം ആരോപിച്ച് ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയച്ചു. ശ്രീലങ്കന്‍ പോലീസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
അറസ്റ്റ് ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകരെ രാത്രി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയിരുന്നു. ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും പോലീസ് ഉദ്യോഗസ്ഥന് അജിത്ത റോഹന്നയെ ഉദ്ദരിച്ച സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റൂക്കി ഫെര്‍ണാന്‍ഡോ, കാത്തലിക്ക് പുരോഹതിനായ റെവ. ഫാദര്‍ പ്രവീണ്‍ എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെ കിള്ളിനോച്ചിയില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ ലങ്കയിലെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: