പാരീസ്: ക്രിമിയയെ ചൊല്ലി ഉക്രയ്നും റഷ്യയ്ക്കുമിടയിലിള്ള ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജി8 രാജ്യങ്ങളില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു.
ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിസ്സാണ് ഇതു സംബന്ധിച്ച കാര്യം പുറത്തു വിട്ടത്. റഷ്യ സസ്പെന്‍ഡ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു.
റഷ്യയില്ലാതെ മറ്റു ഏഴ് രാജ്യങ്ങളും തുടരും. റഷ്യയ്ക്ക് മേലുള്ള വിലക്കുകള്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണ്യനും വ്യക്തമാക്കുമെന്നും ഫാബിയസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: