വടക്കഞ്ചേരി: പരീക്ഷക്കെത്തിയ എല്‍കെജി വിദ്യാര്‍ഥിനി സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കഞ്ചേരി സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ എല്‍.കെ.ജി ഡി ഡിവിഷനിലെ വിദ്യാര്‍ഥിനി റോസ് (നാല്) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ കൊമ്പത്തുംകടവ് സ്വദേശിയായ ഇവര്‍ അഞ്ചുവര്‍ഷമായി നെന്മാറ എംഎല്‍എ റോഡില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പരീക്ഷ എഴുതാനായി കുട്ടിയെ പിതാവ് ജിജോ പട്ടേരി കൊണ്ടുവന്നത്. രണ്ടുദിവസമായി കുട്ടിക്ക് പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നതിനാല്‍ നേരത്തെ കൊണ്ടുപോകാനാണ് കുട്ടിയുടെ പിതാവും ഒപ്പംവന്നത്. എന്നാല്‍ പരീക്ഷക്കായി ക്ലാസ്റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പിതാവ് ജിജോയും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ അടുത്തുള്ള വള്ളിയോട് സെന്റ് ജോസഫ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്‍ഐസി ചിറ്റൂര്‍ ബ്രാഞ്ചിലെ ഡെവലപ്പ്മെന്റ് ഓഫീസറാണ് ജിജോ.
മാതാവ്: ബെസ്റ്റി. സഹോദരന്: ഒരുവയസ് പ്രായമുള്ള പോള്‍. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് തറവാട് വീടായ കൊടുങ്ങല്ലൂര്‍ കൊമ്പത്തും കടവിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കൊമ്പത്തുംകടവ് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിയില്‍ നടക്കും.
റോസിന്റെ നിര്യാണത്തെ തുടര്‍ന്ന് വടക്കഞ്ചേരി സെന്റ് ഫ്രാന്‍സിസ് സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഫാ. എബി ടി ഒത്തര് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: