വാഷിങ്ങ്ടണ്‍: മഞ്ഞ് പുതച്ച ഗ്രീന്‍ലാന്‍ഡ് ദ്വീപിെന്റ വടക്കു കിഴക്കന്‍ ഭാഗം അതിവേഗം ഉരുകുന്നത് ലോകത്തുടനീളം സമുദ്രജല നിരപ്പില്‍ ഗണ്യമായ വര്‍ധന വരുത്തുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വര്‍ഷങ്ങളോളം ഉറഞ്ഞുകിടന്ന ഈ ഭാഗം കടുത്ത ഉഷ്ണത്തെ തുടര്‍ന്ന് ഉരുകിത്തീരുകയാണെന്ന് ഏറ്റവുമൊടുവിലെ ഉപഗ്രഹ ചിത്രങ്ങളാണ് വെളിപ്പെടുത്തിയത്.
പ്രതിവര്‍ഷം 10 ടണ്‍ ഐസ് വെള്ളമായി മാറുന്നുണ്ട്. മഞ്ഞുപാളികള്‍ ഉരുകുന്നത് വേഗത്തിലാകുന്നതോടെ പതിറ്റാണ്ടിനുള്ളില്‍ സമുദ്ര നിരപ്പ് ഏഴു മീറ്ററിലേറെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഗ്രീന്‍ലാന്‍ഡ് ദ്വീപിെന്റ മറ്റു ഭാഗങ്ങള്‍ ഉരുകിത്തീരുമ്പോള്‍ അതിശൈത്യം മൂലം തണുത്തുറഞ്ഞു കിടന്ന വടക്കു കിഴക്കന്‍ ഭാഗം വെള്ളമായി മാറുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്ന് ബ്രിസ്റ്റള്‍ യൂനിവേഴ്സിറ്റിയിലെ പ്രൊഫ. ജെറമി ബാംബര്‍ പറയുന്നു. നാച്വര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ജേണലിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: