കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചിട്ട് രണ്ടു നാള് പിന്നിട്ടിട്ടും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ആളെക്കൂട്ടാന്‍ കഴിയാതെ സിപിഎം നേതൃത്വവും എല്‍എഡിഎഫും വിഷമിക്കുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎം സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം ഒഴിഞ്ഞ കസേരകള്‍ പതിവു കാഴ്ചകളായി മാറുകയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു മണ്ഡലത്തില്‍ ഇന്നലെ സംഘടിപ്പിച്ച അഞ്ചു നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളും.
എറണാകുളം മണ്ഡലത്തില്‍ നടന്ന രണ്ടു നിയോജക മണ്ഡലം കണ്വന്ഷുകളുടെ ഉദ്ഘാടകനെക്കുറിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. മണിശങ്കറിനു വ്യക്തതയില്ലായെന്നു പറയുമ്പോള്‍ തന്നെ അവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നു വ്യക്തം. തൃപ്പൂണിത്തുറ, കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഇന്നലെ കണ്‍വെന്‍ഷനുകള്‍ നടന്നത്. ഇതില്‍ പറവൂരിലും കളമശേരിയിലും ഉദ്ഘാടകനെപ്പോലും നിശ്ചയിച്ചിരുന്നില്ല.
നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ നടന്ന എല്ലാ സ്ഥലങ്ങളിലും ബ്രാഞ്ച്, ഏരിയാ, മണ്ഡലം കമ്മിറ്റികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടമായിരുന്നു. ഇതു പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍നിന്നു പ്രവര്‍ത്തകരെയും അനുഭാവികളെയും പ്രചാരണ പരിപാടികളില്‍ എത്തിക്കുന്നതിനു തടസമായി. ഇന്നലത്തെ കണ്‍വന്‍ഷനുകളില്‍ എത്തുന്നവര്‍ക്കു വേണ്ടിയുള്ള കസേരകള്‍ നിറക്കാന്‍ സംഘാടകര്‍ നന്നേ ബുദ്ധിമുട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണെങ്കിലും സിപിഎമ്മിന്റെ ഇറക്കുമതി സ്ഥാനാര്‍ഥിയെന്ന പേരുമായാണു ക്രിസ്റ്റി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്കു തന്നെയെത്തുന്നുത്. അതുകൊണ്ടു തന്നെ ഒരു വിഭാഗം പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണെന്ന വിശേഷണമൊക്കെ സിപിഎം ക്രിസ്റ്റി ഫെര്‍ണാണ്ടസിനു ചാര്‍ത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിനു രാഷ്ട്രീയ പാരമ്പര്യമില്ലാത്തത് അണികളെ ക്രിസ്റ്റിയോടടുക്കുന്നതില് നിന്നു പിന്തിരിപ്പിക്കുന്നവെന്നതാണു ഇന്നലെ നടന്ന കണ്‍വന്‍ഷനുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ പാര്‍ട്ടിക്കുവേണ്ടി അധ്വാനിച്ചവരെ മാറ്റിനിര്‍ത്തി ലത്തീന്‍ സമുദായക്കാരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ ജില്ലാ നേതാക്കളില്‍നിന്നു മായാതെ നില്ക്കുന്നതും പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന മീറ്റ് ദി ക്രസ്റ്റി മുഖാമുഖത്തിലും പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനിലും പ്രതീക്ഷിച്ച അണികളെത്താതിരുന്നത് മുന്നോട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുമെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: