കൊച്ചി: എറണാകുളത്തെ പ്രവര്‍ത്തകരിലും നേതാക്കളിലും കാണുന്ന അമിതാവേശം പ്രൊഫ. കെ.വി.തോമസ്സിന്റെ പരാജയം ക്ഷണിച്ചു വരുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എംപി യായി മത്സരിച്ചപ്പോള്‍ രണ്ടു തവണ 5000 വോട്ടുകള്‍ക്ക് താന്‍ പരാജയപ്പെട്ടത് തന്റെയും പ്രവര്‍ത്തകരുടെയും അമിതാവേശത്താലാണെന്ന് കെ.വി.തോമസിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അനായാസ ജയം പ്രതീക്ഷിച്ച് ആരും പ്രവര്‍ത്തനത്തിന് ഇറങ്ങുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് എംഎല്‍എ യാണ് തന്നോട് ഇക്കാര്യം സൂചിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ എറണാകുളം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിപി വധക്കേസിലെ പ്രതികളെ കൊടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചത് പല രഹസ്യങ്ങളും വെളിയില്‍ വരുമെന്നും ഭയന്നാണ്. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ദേശീയ പാര്‍ട്ടി എന്ന നിലയില്‍ നിന്നും പ്രാദേശിക പാര്‍ട്ടി എന്ന നിലയിലേക്ക് താഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: