കൊച്ചി: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി ആഴ്ച ഒന്ന് പിന്നിടുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളും ഇനി തരഞ്ഞെടുപ്പ് കാഴ്ചകള്‍ക്കാവും വേദിയാവുക. എറണാകുളം മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ജില്ലയില്‍ സുപരിചിതനാണ്. ഒട്ടനവധി പൊതുപ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിക്കൊണ്ട് തന്റെ സാന്നിധ്യം സദാ അറിയിക്കുന്നുണ്ട് അദ്ദേഹം. എറണാകുളം മണ്ഡലത്തില്‍ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രധാനപ്രതിപക്ഷമായ ഇടതുമുന്നണി നിശബ്ദത പാലിക്കുമ്പോള്‍ പോലും ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുള്ളത് എ എന്‍ ആര് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എ.എന്‍.രാധാകൃഷ്ണനാണ്.
കേന്ദ്രത്തില്‍ ആഞ്ഞടിക്കുന്ന യുപിഎ വിരുദ്ധ തരംഗം അനുകൂലമാക്കുവാനുള്ള ശ്രമത്തിലാണ് ബിജെപി. മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പ്രവര്‍ത്തകരെല്ലാവരും തന്നെ ആത്മവിശ്വാസത്തിലുമാണ്. അത്്് എറണാകുളം മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണത്തിലും പ്രകടമാണ്. മറ്റ് മുന്നണികളേക്കാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ് ബിജെപി. എ.എന്‍.രാധാകൃഷ്ണന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തും തുടങ്ങിക്കഴിഞ്ഞു. 24-ാം തിയതി മുതലാണ് എ എന്‍ ആര് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുക. സമൂഹത്തിലെ നാനാതുറയില്‍പ്പെട്ട പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായിത്തന്നെ രൂപകല്പന ചെയ്ത ംംം.മിൃയഷു.രീാ എന്ന വെബൈസൈറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
കേന്ദ്രമന്ത്രി കെ.വി.തോമസ്, എറണാകുളം മണ്ഡലത്തിന് വേണ്ടി പലതും ചെയ്തുവെന്ന് അവകാശവാദങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശം വളരെ കുറവാണെന്നതാണ് വസ്തുത. നിരവധി ആരോപണങ്ങളും ഇദ്ദേഹത്തിനെതിരായി ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികളായി കാലങ്ങളായി വിലയിരുത്തപ്പെടുന്നത് ഇടതുമുന്നണിയെ ആണെങ്കിലും ഇക്കുറി എറണാകുളത്ത് സ്ഥിതി മറിച്ചാകാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎമ്മിന്റെ പാപ്പരത്തമാണ് പ്രകടമായിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കള്‍ ഉണ്ടായിട്ടും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ഇവരെ ആരെയും നിര്‍ത്താതിരുന്നതിന് പിന്നില്‍ പരാജയഭീതിയാണെന്ന സംസാരവും ജനങ്ങള്‍ക്കിടയിലുണ്ട്.
എറണാകുളത്തുകാര്‍ക്ക് അത്ര പരിചയം ഇല്ലാത്ത മുന്‍ ഐഎഎസ് ഓഫീസര്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ തന്നെ ഇടതര്‍ പരാജയം ഉറപ്പിച്ചുവെന്ന് വ്യക്തം. കെ.വി.തോമസും ഫെര്‍ണാണ്ടസും എറണാകുളത്തെ പ്രബല സമുദായമായ ലാറ്റിന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ടവരായതിനാല്‍ ആ വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് മതേതരത്വം പ്രസംഗിക്കുന്ന ഇരുകൂട്ടരും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: