ഏലൂര്‍: ഫാക്ടിന്റെ പുനരുദ്ധാരണ പാക്കേജ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നാലും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രൊഫസര്‍ കെ.വി.തോമസ് കളമശ്ശേരിയില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചത്. പക്ഷേ എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്രത്തില്‍ ഇടപെടാന്‍ നിര്‍ണായക സ്വാധീനമുള്ള എ.കെ.ആന്റണി മൗനം വെടിഞ്ഞിട്ടുമില്ല.
പ്രതിസന്ധി രൂക്ഷമാവുന്നതിന്റെ പ്രധാന കാരണം പ്രകൃതിവാതകത്തിന് ആഭ്യന്തര ഉല്‍പ്പാദന വിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം തന്നെയാണ്. കൃഷ്ണാ ഗോദാവരിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്റെ വിലയും യുഎസ് ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. അവിടെ ഒരു യൂണിറ്റ് വാതകത്തിന് ഒരു ഡോളര്‍ നിരക്കിലാണ് ഉല്‍പ്പാദനം. അതിന്റെ വിപണി വില നാല് ഡോളറുമാണ്. എന്നാല്‍ ഇതിന്റെ ആഭ്യന്തര വിപണി വില എട്ട് ഡോളറാക്കി. ഏപ്രില്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്കകാര് തീരുമാനിച്ചിരിക്കുകയുമാണ്.
ഇവിടെ ഏഷ്യാ പസഫിക് വിപണയിലെ വാതകം ഖത്തര്‍ വഴിയാണ് കൊച്ചിയിലെത്തുന്നത്. അതിന് 18 ഡോളര്‍ മുതല്‍ 28 ഡോളര്‍ വരെ വിലവരുന്നു. നിലവില്‍ ഇവരുമായിട്ടാണ് ഹൃസ്വകാല കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടുള്ളത്.
എന്നാല വടക്കേ അമേരിക്കയില്‍ പാറ ഖാനനം ചെയ്തു പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിന് “ഷേല്‍ ഗ്യാസ്” എന്നുപറയും. ഈ വാതകത്തിന് യൂണിറ്റ് നാല് യുഎസ് ഡോളര്‍ ആണ് വില. പക്ഷേ ഇനിയും വടക്കേ അമേരിക്കയുമായി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമായതിന്റെ ഒരുവശം.
കൂടാതെ ആഗോളവല്ക്കരണത്തിലെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളും വിനയായിത്തീര്‍ന്നിട്ടുണ്ട്. രാഷ്ട്രം സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും കോര്‍പ്പറേറ്റുകള്‍ ആഭ്യന്തര ഉല്‍പ്പാദനങ്ങള്‍ക്ക് അമേരിക്കന്‍ ഡോളര്‍ മാനദണ്ഡമാക്കുന്നതാണ് പ്രശ്നം. ഡോളര്‍ വിനിമയനിരക്കനുസരിച്ച് ഈ വാതകമുപയോഗിച്ച് പൊതുമേഖല വളം ഉല്‍പ്പാദിപ്പിക്കുന്നു. തെക്കെ ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരാണ്. ഉപഭോക്താക്കള്‍ ഇനി കര്‍ഷകന്റെ കൃഷിയിടങ്ങള്‍ കൂടി കോര്‍പ്പറേറ്റുകളുടെ വരുതിയില്‍ വരുമോയെന്നെ ചിന്തിക്കേണ്ടതുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: