കൊച്ചി: ജില്ലാതലത്തില്‍ തെരഞ്ഞെടുപ്പ് സുരക്ഷ പദ്ധതി അടിയന്തരമായി തയ്യാറാക്കാനും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. നിയമസഭ മണ്ഡലം തലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലുമെതിരെയുള്ള വാറന്റുകള്‍ ഇനിയും നടപ്പാക്കാത്തതുണ്ടെങ്കില്‍ അവയില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം സിറ്റി പൊലീസിന്റെ പരിധിയിലുള്ള ഉന്നത ഉദ്യോഗസ്ഥ യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. ഈ റിപ്പോര്‍ട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതുക്കാനും തിരഞ്ഞെടുപ്പില്‍ ക്രമസമാധാന പ്രശ്നം സാധ്യതയുള്ളവരുടെ വിവരവും ശേഖരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉള്‍പ്പടെയുള്ളവയില്‍ സംയുക്തമായ നീക്കത്തിനാണ് ജില്ല ഭരണകൂടം തയ്യാറെടുക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: