കാസര്‍കോട്: ക്ഷേത്ര ഉത്സവം അലങ്കോലപ്പെടുത്താനിറങ്ങിയ മുസ്ളിംലീഗിണ്റ്റേയും കൊടിമരം നീക്കാനുള്ള ഡിവൈഎസ്പിയുടേയും ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് വാന്‍ സന്നാഹത്തോടുകൂടിയെത്തിയ പോലീസ് സേന പിന്മാറി. സംഭവത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി.രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്ത പോലീസിണ്റ്റെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയില്‍ ചൂരിയിലാണ് സംഭവം. ചൂരി രക്തേശ്വരി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിണ്റ്റെ ഭാഗമായി ക്ഷേത്രത്തോടുചേര്‍ന്ന് കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമം തുടങ്ങി. ഉത്സവദിനങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ല. എന്നാല്‍ കാസര്‍കോട് ഡിവൈഎസ്പി ടി.പി.രഞ്ജിത്തിണ്റ്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ലീഗിണ്റ്റെ ഭാഗം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കൊടിമരം നീക്കണമെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടെങ്കിലും ക്ഷേത്രകമ്മറ്റി ഭാരവാഹികളും ഭക്തജനങ്ങളും തയ്യാറായില്ല. ഇതിനിടെ ബലമായി കൊടിമരം നീക്കാനുള്ള പോലീസ് നടപടി സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്തെത്തിയ ബിജെപി നേതാക്കളായ ശ്രീകാന്തും രമേശും പോലീസിണ്റ്റെ അന്യായ നടപടിയെ ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഡിവൈഎസ്പിയുടെ ഭീഷണി. കൊടിമരത്തിന് മുന്നില്‍ നിലയുറപ്പിച്ച ശ്രീകാന്തിനെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞു. ഇതോടെയാണ് പോലീസ് സംഘം പിന്മാറിയത്. നേരത്തെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഇന്നലെ ജില്ലാ പോലീസ് ചീഫിണ്റ്റെ സാനിധ്യത്തില്‍ നടന്ന യോഗത്തില്‍ കൊടിമരം മാറ്റേണ്ടതില്ലെന്ന് തീരുമാനമെടുത്തു. പോലീസിണ്റ്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഇരുവിഭാഗത്തെയും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിജെപി നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തിയത്. പോലീസ് നടപടി തെറ്റായിരുന്നുവെന്നാണ് കൊടിമരം മാറ്റേണ്ടതില്ലെന്ന തീരുമാനം പോലീസ് തന്നെ കൈക്കൊണ്ടതിലൂടെ വ്യക്തമാകുന്നത്. സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കുന്നതിന് പ്രവര്‍ത്തിച്ചവര്‍ക്കൊപ്പം പോലീസും കൂട്ടുചേരുകയായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമാണ് പോലീസ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: