തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള വാഹനങ്ങള്‍ ഹൈടെക് ആകുന്നു. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് ഭക്ഷ്യവകുപ്പ്. കരിഞ്ചന്ത തടയുകയാണ് പ്രധാന ലക്ഷ്യം. വാഹനങ്ങളുടെ സഞ്ചാരദിശ മനസിലാക്കാനാകുമെന്നതാണ് ജിപിഎസ് സംവിധാനത്തിന്റെ പ്രത്യേകത. വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പാക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഭക്ഷ്യ വകുപ്പിന് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും.
സാധാരണക്കാരന് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങളും, മറ്റു അവശ്യവസ്തുക്കളും കരിഞ്ചന്തയിലേക്ക് ഒഴുകുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പരിശോധനയും റെയ്ഡുമെല്ലാം വെറും പ്രഹസനങ്ങളായി മാറുന്നുവെന്ന് ആരോപണം ഉയര്‍ന്നപ്പോഴാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ വകുപ്പ് ശ്രമിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോകുന്ന വണ്ടികളില്‍ ജിപി.എസ് (ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം) സംവിധാനം പയോഗപ്പെടുത്തി വാഹനങ്ങളുടെ സഞ്ചാര ദിശ മനസിലാക്കി ഇവ കൃത്യമായി ്രറേഷന്കടകളില് എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. എന്നാല്‍ ഇത് എത്രമാത്രം വിജയിക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കമ്പ്യൂട്ടര്വല്ക്കരിക്കുന്നതിന് വകുപ്പ് ആവിഷ്കരിച്ച എന്‍ഡ് ടു എന്‍ഡ് കമ്പ്യൂട്ടറൈസേഷന് പദ്ധതിതന്നെ പാതിവഴിയിലാണ്. പദ്ധതിയോട് തുടക്കം മുതലേ റേഷന്‍ വ്യാപാരികള്‍ താല്പര്യം കാണിച്ചിരുന്നില്ല. പൊതുവിതരണരംഗം ശക്തിപ്പെടുത്താന്‍ ഭക്ഷ്യവകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ അതുമായി വ്യാരാരികള് സഹകരിക്കുന്നില്ലെന്നതാണ് വാസ്തവം. മണ്ണെണ്ണ ടാങ്കറുകളുടെ ദിശ മാറിയുള്ള സഞ്ചാരം തടയുന്നതിനായി ടാങ്കറുകളില്‍ വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിക്കുന്നതിനായി എണ്ണക്കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്ത് തയാറാക്കിയ നിര്‍ദേശങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
എന്‍ഡ് ടു എന്‍ഡ് കമ്പ്യൂട്ടറൈസേഷന് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന ജില്ലയിലെ തെരഞ്ഞെടുത്ത ആറ് റേഷന്‍ കടകളില്‍ നടപ്പിലാക്കി വരുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സാങ്കേതിക തകരാറുമൂലം പലതവണ വിതരണം തടസപ്പെട്ടിരുന്നു.
ആദ്യഘട്ടത്തില്‍ ഈ റേഷന്‍ കടകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന ഈ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: