കാഞ്ഞങ്ങാട്: അമൃതാനന്ദമയി ദേവിയേയും സന്യാസിമാരേയും മഠത്തിനേയും അപമാനിക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ കരുതിയിരിക്കണമെന്ന് വിഎച്ച്പി ജില്ലാ സമിതിയോഗം വിലയിരുത്തി. അമൃതാനന്ദമായി ദേവി ലോകത്തിന് നല്കുന്ന നല്ല വശങ്ങളെ കാണാതെ ഇല്ലാത്ത കാര്യങ്ങള്‍ക്ക് പ്രചരണം നല്‍കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും വിഎച്ച്പി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എന്‍.ജനാര്‍ദ്ദനണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹി രാഘവന്, ജില്ലാ സെക്രട്ടറി കരുണാകരന്, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ രാമകൃഷ്ണന്, കൃഷ്ണന് രാജേശ്വരി മഠം, ഗണപതി.എന്‍, വിജയന്, ബാബു, സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: