കൊച്ചി: നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ നാളികേരകര്‍ഷകരുടെ ആദ്യ ഉത്പാദക കമ്പനിയായ കണ്ണൂര്‍ ചെറുപുഴ തേജസ്വിനി കമ്പനി ഈ മാസം നീരയും, നീരയില്‍ നിന്നുള്ള ശര്‍ക്കരയും വിപണിയിലിറക്കുമെന്ന് കമ്പനി ചെയര്മാന് സണ്ണി ജോസഫ് അറിയിച്ചു.
ദിവസം ആയിരം ലിറ്റര്‍ നീര സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും കമ്പനി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വാടകയ്ക്ക് എടുക്കുന്ന സ്ഥലത്ത് നീരയുടെ സംസ്കരണവും ശര്‍ക്കര നിര്‍മാണവും തുടങ്ങാനാണ് പദ്ധതി. തേജസ്വിനി എന്നായിരിക്കും ട്രേഡ് മാര്‍ക്ക്.
നാളികേര വികസന ബോര്‍ഡിന്റെ സാങ്കേതികവിദ്യ അനുസരിച്ചാണ് ഇവിടെ നീര സംസ്കരണം നടത്തുക. തുടക്കത്തില്‍ കണ്ണൂര്‍, കോഴിക്കോട് മാര്‍ക്കറ്റുകളാണ് തേജസ്വിനിയുടെ നീര ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: