ഇടുക്കി : കസ്തൂരിരംഗന്‍ വിഷയത്തില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഈ വിഷയത്തല്‍ ഇനി ക്ഷമിക്കാനാവില്ല.
നാളെ സംഘടിപ്പിച്ചിരുന്ന പാര്‍ട്ടിയോഗത്തിന് ശേഷം കടുത്ത നിലപാടുകളിലേയ്ക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങള്‍ ഓരോ ദിവസവും കടുത്ത ആശങ്കകളിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
കരട് വിജഞാപനത്തിനായി നിയമപരമായ കടമ്പകള്‍ ഏറെ കടക്കാനുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: