ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് ലോകത്തിലെ ഏറ്റവും സമ്പന്നന് എന്ന സ്ഥാനം തിരിച്ചുപിടിച്ചു. ഫോര്‍ബ്സ് മാഗസിനാണ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 56 പേര് സ്ഥാനം പിടിച്ചിട്ടുണ്ട്. നാലുവര്‍ഷത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും സമ്പന്നന് എന്ന സ്ഥാനം ബില്‍ഗേറ്റ്സിനെ തേടി വീണ്ടും എത്തുന്നത്. മെക്സിക്കന്‍ ടെലികോം രാജാവ് കാര്‍ലോസ് സിംലിം ഹെലൂവാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ നാലുവര്‍ഷമായി ഇദ്ദേഹമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് എന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 15 വര്‍ഷവും ഈ സ്ഥാനം ബില്‍ ഗേറ്റ്സിനായിരുന്നു കഴിഞ്ഞ വര്‍ഷം 9 ബില്യണായി ബില്‍ഗേറ്റ്സിന്റെ വരുമാനം വര്‍ദ്ധിച്ചതായി ഫോര്‍ബ്സ് മാഗസിന് പറയുന്നു. റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഈ ലിസ്റ്റിലെ ആദ്യ ഇന്ത്യക്കാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: