തൃശൂര്‍: ഭാരതത്തിന്റെ സംസ്കാരത്തിനും ആധ്യാത്മിക കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആസൂത്രിത ഗൂഢാലോചനയാണ് വള്ളിക്കാവിനെതിരെ നടക്കുന്നതെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. സരസ്വതീദേവിയുടെ നഗ്നചിത്രം വരച്ച ഹുസൈന്റെ ആരാധകരാണ് അമ്മയെ കല്ലെറിയുന്നത്.
ആഗോള ഗൂഢാലോചകരുമായി കൈകോര്‍ത്ത് സൈബര്‍ലോകത്ത് അമ്മക്കെതിരെ പ്രചാരണം നടത്തിയ ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണം, ശോഭ ആവശ്യപ്പെട്ടു.
തേക്കിന്‍കാട് മൈതാനിയില്‍ അമ്മയുടെ ഭക്തര്‍ സംഘടിപ്പിച്ച ധര്‍ണയുടെ സമാപനം നടത്തുകയായിരുന്നു. യോഗത്തില്‍ രാഹുല്‍ ഈശ്വര്‍, എഴുത്തുകാരി കെ.ബി. ശ്രീദേവി, മാടമ്പ് കുഞ്ഞുകുട്ടന്, ജി. മഹാദേവന്, ബി. ഗോപാലകൃഷ്ണന്, ഷാജു ബ്ലാങ്ങാട്, എസ്എന്‍ഡിപി തൃശൂര്‍ ജനറല്‍ സെക്രട്ടറി സദാനന്ദന് കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: