തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച ഗ്രേഡ് എസ്.ഐ രണ്ട് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വഞ്ചിയൂര്‍ ഗ്രേഡ് എസ്. ഐ ഡേവിഡാണ് മദ്യപിച്ച് വാഹനമോടിച്ച് നഗരത്തില്‍ പരാക്രമം കാട്ടിയത്.
ശനിയാഴ്ച രാത്രി 10.30ഓടെ പാളയത്ത് കൈരളി ചാനല്‍ ഓഫീസിനു മുന്നിലാണ് സംഭവം. ഇറക്കത്തില്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനിടയാക്കിയത്.
ഡേവിഡ് ഓടിച്ചിരുന്ന പൊലീസ് ജീപ്പ് ഒരു മാരുതി വാനും ടെമ്പോ വാനും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മാരുതി വാനിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച എസ്. ഐയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി എസ്.ഐ യെ കസ്റ്റഡിയിലെടുത്തു.
ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി മ്യൂസിയം പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: