പത്തനംതിട്ട: ആറന്മുളവിമാനത്താവള പദ്ധതിക്കെതിരെ അഭിഭാഷകസംഘടനകളുടെ കൂട്ടായ്മ രംഗത്ത്.സമരം നടത്തുന്ന വിമാനത്താവള വിരുദ്ധ സമിതിക്ക് നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് അഭിഭാഷകസംഘടനകളുടെ കൂട്ടായ്മ അറിയിച്ചു.ആറന്മുളയില് നടന്നുവരുന്ന സമരത്തില്‍ നാല് അഭിഭാഷകസംഘടനകള്‍ പങ്കെടുക്കുവാനും തീരുമാനിച്ചു.
വിശാലമായ ഭൂപ്രദേശത്തിന്റെ പൈതൃകവും സംസ്കൃതിയും ആവാസ വ്യവസ്ഥയും തകിടം മറിക്കുന്നതാണ് നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളം. നമ്മുടെ സംസ്ഥാനത്തെ നിലവിലുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ കെജിഎസ് നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനായുള്ള അംഗീകാരം നേടിയിട്ടുള്ളത്.
വിമാനത്താവള പദ്ധതിക്കെതിരേ നടക്കുന്ന അതിജീവന പോരാട്ടത്തിന് അഭിഭാഷക സമൂഹം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9 മണിമുതല്‍ പ്രദേശത്ത് അഭിഭാഷകര്‍ സത്യാഗ്രഹം നടത്തും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.അശോക് അദ്ധ്യക്ഷതവഹിക്കും. പ്രമുഖ നിയമജ്ഞനും മാധ്യമ സാസ്കാരിക പ്രവര്‍ത്തകനുമായ ഡോ.സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപന സമ്മേളനത്തില്‍ പ്രോഗ്രസീവ് ലോയേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എസ്.ശിവകുമാര്‍ അദ്ധ്യക്ഷതവഹിക്കും.ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ി.കെ.ഉദയഭാനു ഉദ്ഘാടനം ചെയ്യും. സത്യാഗ്രഹത്തില്‍ ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഇ.കെ.നാരായണന് , അഡ്വ.ഓമല്ലൂര്‍ ശങ്കരന്, ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ.എന്‍.റാഫീരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി അഡ്വ.എ.എം അജി, ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്,പ്രോഗ്രസീവ് ലോയേഴ്സ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അഡ്വ.ടി.ഹരികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: