കൊച്ചി: കേരളത്തോട് റെയില്‍വേക്ക് കനത്ത അവഗണനയാണെന്ന് ഹൈക്കോടതി. ഷൊര്‍ണൂര്‍ സ്വദേശി സൗമ്യ പാസഞ്ചര്‍ ട്രെയിനില്‍ വധിക്കപ്പെട്ട സംഭവത്തിനു ശേഷം വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ ആര്‍പിഎഫ് ഗാര്‍ഡുകളുടെ സേവനം വര്ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് എ.എം.ഷെഫീഖ് എന്നിവരുടെ ബെഞ്ച് റെയില്‍വേയെ വാക്കാല്‍ കുറ്റപ്പെടുത്തിയത്. ബോഗികളുടെ സ്ഥിതിയും ശോചനീയമാണെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: