തൊടുപുഴ : ആറന്മുള പൈതൃക ഗ്രാമത്തേയും പരിസ്ഥിതിയേയും തകര്‍ക്കുവാനുള്ള കോര്‍പ്പറേറ്റ് ഗൂഡാലോചനയെ ജനകീയമായി നേരിടുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി മുഖ്യ രക്ഷാധികാരിയുമായ കുമ്മനം രാജശേഖരന് പറഞ്ഞു.
ഭാരതീയ ധര്‍മ്മവും സംസ്കാരവും സനാതനമാണ്. അതിനെ തകര്‍ക്കാനാവില്ല. പ്രകൃതിയേയും പരിസ്ഥിതിയേയും സംസ്കാരത്തേയും സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മ്മ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് തൊടുപുഴ കാഞ്ഞിരമറ്റം ശ്രീമഹാദേവ ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ ശിവകീര്‍ത്തി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് റ്റി.എസ്. രാജന് ശിവകീര്‍ത്തി പുരസ്കാരം കുമ്മനം രാജശേഖരന് സമ്മാനിച്ചു. കണ്‍വീനര്‍ പി.എസ്. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി കണ്‍വീനര്‍ അമ്പോറ്റി കോഴഞ്ചേരി, ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്രട്ടറി പത്മഭൂഷണ്‍, തട്ടക്കുഴ രവി (വൈസ് പ്രസിഡന്റ്, തൊടുപുഴ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്), ബിജു ചീങ്കല്ലേല്‍ (മേഖലാ സെക്രട്ടറി, വീരശൈവസഭ), അഡ്വ. എം.എസ്. വിനയരാജ് (ജില്ലാ പ്രസിഡന്റ്, വിശ്വകര്‍മ്മസഭ), അഡ്വ. എസ്. പ്രവീണ്‍ (എസ്.എന്‍.ഡി.പി. യൂണിയന് താലൂക്ക് പ്രസിഡന്റ്), കെ.പി. രാജേന്ദ്രന് (സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.വി.എം.എസ്.), ആര്. രമേശ് (പ്രസിഡന്റ് കേരള ബ്രാഹ്മണസഭ, തൊടുപുഴ), കെ.വി. സോമനാഥന് (തൊടുപുഴ താലൂക്ക് പ്രസിഡന്റ്, വിശ്വബ്രാഹ്മണ സമൂഹം), രാമചന്ദ്രമണി (സംസ്ഥാന ബോര്‍ഡ് മെമ്പര്‍, ഭരതര്‍ മഹാജനസഭ), പി.എസ്. ഗോപി (സംസ്ഥാന ട്രഷറര്‍, കേരള ഗണകമഹാസഭ), കെ.റ്റി. രാജു (ജില്ലാ പ്രസിഡന്റ്, വില്‍കുറുപ്പ് സമാജം), മധു നമ്പൂതിരി (താലൂക്ക് പ്രസിഡന്റ്, യോഗക്ഷേമസഭ), ആലയില്‍ കുഞ്ഞപ്പന് (താലൂക്ക് പ്രസിഡന്റ് അഖില കേരള ചേരമര്‍ സംഘം), പി.ജി. രാജശേഖരന് (ക്ഷേത്ര ഭരണസമിതി സെക്രട്ടറി), പി.എസ്. വിജേഷ് (ക്ഷേത്ര ഉപസമിതി പ്രസിഡന്റ്), പ്രസീദ സോമശേഖരന്‍ (ക്ഷേത്രം മാതൃസമിതി പ്രസിഡന്റ്) എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: