കോട്ടയം: റബറിന്റെ വൈവിധ്യവത്ക്കരണ ചുമതല പ്ലാന്റേഷന് കോര്പ്പറേഷന് ഏറ്റെടുക്കണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന് പറഞ്ഞു. പ്ലാന്റേഷന് മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബറിന്റെ വൈവിധ്യവത്ക്കരണവും മൂല്യവര്‍ധനയും ആവശ്യമായി വന്നിരിക്കുന്ന കാലഘട്ടമാണിത്. ചെറുകിട കര്‍ഷകര്‍ സംഭരിക്കുന്ന റബര്‍ ഏറ്റെടുക്കാനും കോര്പ്പറേഷന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ചെയര്മാന് വര്‍ഗീസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. റബര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷീലാ തോമസ്, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ. ജോസ്, ഡബ്ല്യു.റ്റി.ഒ സെല്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ബിന്ദു വിവേക് ദേവി, മാനേജിംഗ് ഡയറക്ടര്‍ എ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാറില്‍ ഡോ. തരിയന്‍ ജോര്‍ജ്, ഡോ. ജെ. തോമസ്, ഡോ. ടോം ജോസഫ്, ബിന്നി മാത്യു ചോക്കാട്ട്, ഡോ. റ്റി.ജോണ്‍ സക്കറിയ, എന്‍.എ. ദേവാനന്ദ ഷേണായ്, ഫിലിപ്പ് കുരുവിള, ഇ.ജെ. ജോസ് എന്നിവര്‍ പങ്കെടുത്തു. ഇന്ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: