കൊച്ചി: കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എം.എല്‍.എമാരുടെ രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം.മാണി പറഞ്ഞു.
രാജിക്കാര്യം നയപരമായ തീരുമാനം ആണെന്നും പാര്‍ട്ടി നിലപാട് ചെയര്‍മാനായ താനാണ് പറയുകയെന്നും മാണി പറഞ്ഞു.
റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജുവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മാണി.
കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. റിപ്പോര്‍ട്ടിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ തിരുത്തിയേ മതിയാകു. റിപ്പോര്‍ട്ട് അതുപോലെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: