തിരുവനന്തപുരം: കേരളത്തില്‍ 74 ശതമാനം കുട്ടികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യത്തെ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ വിവിധ പ്രദേശങ്ങള്‍ അടിസ്ഥാനമാക്കി നാഷണല്‍ ഡ്രഗ് ഡിപ്പെന്ഡന്റസ് ട്രീറ്റ്മെന്റ് സെന്ററും (എന്‍ഡിഡിടിസി) ന്യൂഡല്‍ഹിയിലെ ആള് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എഐഐഎംഎസ്) നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
വിവിധ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ചും രീതിയെക്കുറിച്ചും കേരളത്തിലെ 119 കുട്ടികള്‍ക്കിടയിലാണ് പഠനം നടത്തിയത്. കുട്ടികളുടെ അവകാശത്തിനും സംരക്ഷണത്തിനുമായുള്ള ദേശീയ കമ്മീഷന്റെ കീഴിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. 27 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 135 പ്രദേശങ്ങളില്‍ നിന്നുള്ള 5 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള 4,024 കുട്ടികളെയാണ് പഠനവിധേയമാക്കിയത്.
തെരുവുകളിലും വീടുകളിലും വളരുന്ന കുട്ടികളെ പഠനവിധേയമാക്കിയിരുന്നു. ഇതില്‍ 78 ശതമാനം വീടുകളില്‍ വളരുന്ന കുട്ടികളായിരുന്നു. അവരെ സ്കൂള്‍ കുട്ടികള്‍,
സ്കൂളില്‍ നിന്നും പുറത്താക്കിയവര്‍, സ്കൂളില്‍ പോയിട്ടില്ലാത്തവര്‍ എന്നിങ്ങനെ വീണ്ടും തരംതിരിച്ചു. അവശേഷിച്ച 22 ശതമാനം തെരുവില്‍ കുടുംബത്തോടോ ഒറ്റയ്ക്കോ താമസിക്കുന്നവരാണ്. കുട്ടികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ രേഖാമൂലമുള്ള അനുമതി വാങ്ങിയാണ് വിവരശേഖരണം നടത്തിയത്.
മദ്യം, പുകയില, പാന്‍മസാല തുടങ്ങിയവയുടെ ദുരുപയോഗം കടുത്ത ലഹരി പദാര്ത്ഥങ്ങളിലേക്കുള്ള പ്രവേശന കവാടമാണെന്നും പഠനം വിലയിരുത്തുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പം ലഭ്യമാണ്. ഇവയുടെ വിതരണം തടയാന്‍ വേണ്ടത്ര നിയമമില്ലാത്തതും ഇവയുടെ ഉപയോഗത്തിന് സമൂഹത്തിലുള്ള സ്വീകാര്യതയും പ്രതിബന്ധങ്ങളാണ്. ചെറുതായി തുടങ്ങുന്ന ലഹരി ഉപയോഗം കടുത്ത ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: