കൊച്ചി: രാജ്യത്തെമ്പാടുമുള്ള മനുഷ്യരുടെ വേദനയും വികാരവും ഒന്നുതന്നെയെന്ന് നടന് മോഹന്‍ലാല്‍. അക്കാര്യത്തില്‍ ദക്ഷിണേന്ത്യയെന്നോ വടക്കേ ഇന്ത്യയെന്നോ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ഇന്ത്യ ഒരുക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഷോയുടെ ദക്ഷിണേന്ത്യയിലെ ബ്രാന്റ് അംബാസഡര്‍ ആണ് മോഹന്‍ലാല്‍. സത്യമേവ ജയതേയുടെ രണ്ടാമത്തെ പതിപ്പില്‍ അമീര്‍ഖാനൊപ്പം മോഹന്‍ലാലും പങ്കാളിയാവും.
ഈ പരിപാടി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഒന്നാണെന്നും സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഇതിലൂടെ ചര്‍ച്ച ചെയ്യുന്നതെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സത്യമേവ ജയതേയുടെ സന്ദേശം രാജ്യത്തെമ്പാടും എത്തിക്കുന്നതിന് മോഹന്‍ലാലിന്റെ രംഗപ്രവേശം ഉപകരിക്കുമെന്ന് അമീര്ഖാന് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ഷോയിലൂടെ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് മാത്രം രാജ്യത്തിന്റെ സുരക്ഷ സാധ്യമാവില്ലെന്ന് രാഷ്ട്രീയ കാഴ്ചപ്പാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമീര്‍ ഖാന് പറഞ്ഞു.
സത്യമേവ ജയതേയുടെ രണ്ടാമത്തെ പതിപ്പ് മാര്‍ച്ച് രാവിലെ 11 ന് ആരംഭിക്കും. കന്നട ഒഴികെ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലേക്കും സത്യമേവ ജയതേ തര്‍ജ്ജമ ചെയ്തിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍ എംഡി കെ.മാധവന് പറഞ്ഞു. സ്റ്റാര്‍ പ്ലസ്്്്, ഏഷ്യാനെറ്റ്്്്്്, സ്റ്റാര്‍ വേള്ഡ്്്്, സ്റ്റാര്‍ പ്രവാഹ്, സ്റ്റാര്‍ വിജയ്, സ്റ്റാര്‍ ഉത്സവ്, ദൂരദര്ശന് എന്നീ ചാനലുകളില്‍ പരിപാടി സംപ്രേഷണം ചെയ്യും. സ്റ്റാര്‍ ഇന്ത്യ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം മാനേജര്‍ ഗായത്രി യാദവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: