പാലക്കാട്: ആദ്യകാല സിനിമ നിര്‍മാതാവും ഗാനഗന്ധര്വന് യേശുദാസിന് ആദ്യമായി പാടാന്‍ അവസരം നല്കിയ ഗാനരചയിതാവുമായ രാമന് നമ്പിയത്ത് (90)അന്തരിച്ചു. ഒറ്റപ്പാലം അനങ്ങനടി നമ്പിയത്ത് വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.മകനും കുടുംബത്തിനും ഒപ്പമായിരുന്നു താമസം. അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ്ആദ്യമായിപിന്നണിപാടിയത്.ഈ ചിത്രത്തില്‍ ഇദ്ദേഹം ഗാനരചനയും നിര്‍വഹിച്ചിരുന്നു. സിനിമ പരാജയപ്പെട്ടതിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാമന് നമ്പിയത്ത് തുടര്‍ന്ന് തൃശൂര്‍ കണ്ടാണശേരിയിലെ വസ്തുവകകള്‍ വിറ്റ് അനങ്ങനടിയിലേക്ക് കുടിയേറുകയായിരുന്നു.രണ്ടു വര്‍ഷം അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: