തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് മേഖലയിലുള്ള പിന്നാക്ക സമുദായത്തലെ കുട്ടികളുടെ പങ്കാളിത്തം ഇനിയും കൂട്ടണമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും കുറേയേറെക്കാര്യങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി 750 ഒ ബി സി വിഭാഗത്തിലെ കുട്ടികള്‍ക്ക് 30,000 രൂപയും സിവില്‍ സര്‍വ്വീസ് ഗ്രാന്റായി 150 കുട്ടികള്‍ക്ക് 50,000 രൂപയും ബാങ്കിംഗ് സര്‍വ്വീസ് പരീക്ഷാ പരിശീലന ഗ്രാന്റായി 350 പേര്‍ക്ക് 20,000 രൂപയും പിഎസ്സി പരീക്ഷാ പരിശീലനത്തിന് 2,000 പേര്‍ക്ക് 5000 രൂപയും നല്‍കുന്നതാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം. ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ പിന്നാക്ക സമുദായ വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ചെയര്മാന് മോഹന്‍ ശങ്കര്‍ പറഞ്ഞു. വകുപ്പ് ഡയറക്ടര്‍ വി.ആര്. ജോഷി ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: