246. ദേവകീസൂനുഃ – വാസുദേവരുടെ പത്നിയായ ദേവകിയുടെ മകനായാണ് കൃഷ്ണന് അവതരിച്ചത്. കശ്യപന്റെ പത്നിയായ അദിതിയുടെ പുനര്‍ജ്ജന്മമാണ് ദേവകി.
247. അച്യുതഃ – ച്യുതിയില്ലാത്തവന്. ഇളക്കവും മാറ്റവും വൃദ്ധിയും ക്ഷയവുമില്ലാത്ത ശാശ്വതന്‍, നിര്‍വികാരമായ പരബ്രഹ്മം സ്വരൂപമായവന്‍.
ശ്ലോകം: 59
ധര്മ്മസംസ്ഥാനപകോ വിഷ്ണുരധര്മ്മിഗണനാശകഃ
കാത്യായനീസഹജനീ നന്ദഗോപഗൃഹേ ഭൃതഃ
248. ധര്മ്മസംസ്ഥാപകഃ – ധര്‍മ്മത്തെ ഉറപ്പായി നിലനിറുത്തുന്നവന്. ഗുരുവായൂരപ്പന് പല അവതാരങ്ങള്‍ സ്വീകരിച്ചത് ധര്‍മത്തെ നിലനിറുത്തുന്നതിനാണ്. ഭഗവത്ഗീതയില്‍ ഭഗവാന് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
“യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യൂത്ഥാനമധര്മ്മസ്യ തദാത്മാനം സൃജാമൃഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ”
(ധര്മ്മത്തിന് ഗ്ലാനിയും അധര്മ്മത്തിന് അദ്യുത്ഥാനവും ഉണ്ടാകുമ്പോള്‍ ഞാന്‍ എന്നെ പല തരത്തില്‍ സൃഷ്ടിക്കുന്നു. സാധുക്കളെ രക്ഷിക്കുന്നതിനും ദുഷ്ടരെ നശിപ്പിക്കുന്നതിനും ധര്‍മത്തെ നിലനിര്‍ത്തുന്നതിനുംവേണ്ടി ഞാന്‍ യുഗം തോറും അവതരിക്കുന്നു. ഭഗവത്ഗീത (4-7, 8) എന്ന ശ്ലോകങ്ങള്‍ നോക്കുക.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: